ഡല്‍ഹി: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നഷ്ടത്തിന്റെ കണക്കുകള്‍ ഉള്‍പ്പടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതിന് ശേഷം കേന്ദ്ര മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി വിശകലനം നടത്തിയ ശേഷമായിരിക്കും കൂടുതല്‍ സഹായം നല്‍കുക. ഏതെല്ലാം മേഖലകകളിലാണ് നഷ്ടങ്ങള്‍ സംഭവിച്ചതെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദമായ പദ്ധതികളും കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിലുണ്ടാകണം. നിവേദനം ലഭിച്ചു കഴിഞ്ഞ ശേഷമാണ് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തുക. സമിതി നാശനഷ്ടങ്ങങ്ങള്‍ വിലയിരുത്തി കണക്കുകള്‍ വിലയിരുത്തും. പിന്നീട് ഉന്നത തല സമിതി കേരളത്തിന് നല്‍കേണ്ട സഹായത്തില്‍ തീരുമാനമെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ അനുവദിച്ച സഹായം പര്യാപ്തമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. നിലവില്‍ കേരളത്തിന് നിലവില്‍ അനുവദിച്ച തുക അടിയന്തര സഹായമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Discussion about this post