യു.എ.ഇ ഇന്ത്യയ്ക്ക് 700 കോടി രൂപ ധനസഹായമായി നല്‍കുമെന്ന വാര്‍ത്ത മോദിയുടെ പ്രതിഛായയെയും ഇന്ത്യ-യു.എ.ഇ ബന്ധത്തെയും തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതെന്ന് ബി.ജെ.പിയുടെ രാജ്യ സഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. ഈ വാര്‍ത്ത വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളില്‍ നിന്നും തയ്യാറാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഒരു രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സ്വയം നികത്താന്‍ സാധിക്കില്ലെങ്കില്‍ ആ രാജ്യത്തെ സ്വതന്ത്ര രാജ്യമായി കണക്കാക്കാനാകില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. വിദേശ രാജ്യങ്ങളുടെ സഹായം വേണ്ട എന്ന തീരുമാനം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മന്മോഹന് സിംഗ് സര്‍ക്കാര്‍ എടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചാല്‍ ആ രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് പ്രവര്‍ത്തനങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ ചോദിക്കാമെന്നും അവരുടെ സംഘടനകളിലെ പ്രതിനിധികള്‍ക്ക് ഇന്ത്യയില്‍ വന്ന് പരിശോധന നടത്താനാകുമെന്നും സ്വാമി പറഞ്ഞു. ചൈന ഈ പ്രവര്‍ത്തനം സ്ഥിരമായി ചെയ്യാറുണ്ടെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ ശിങ്കിടികളാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളുടെ സഹായം സംബന്ധിച്ച് വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post