ജമ്മു കശ്മീരിലെ അനന്തനാഗില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ജെയ്ഷ്-മുഹമ്മദ് തീവ്രവാദി കൊല്ലപ്പെട്ടു. കൊക്കര്‍നാഗ് പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പാക്കിസ്ഥാന് സ്വദേശിയായ തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്കെതിരെയും സാധാരണ ജനങ്ങള്‍ക്കെതിരെയും ഇയാള്‍ പല തവണ ആക്രമണം നടത്തിയിട്ടുണ്ട്.
ആയുധങ്ങളും മറ്റും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും കിട്ടിയെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ശേഷ് പോള്‍ വൈദ് അറിയിച്ചു.
ഏറ്റുമുട്ടല്‍ നടക്കുന്നതിന് തൊട്ട് മുമ്പ് ഭീകരര്‍ ബാരമുള്ള ജില്ലയിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിരുന്നു.
Discussion about this post