ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ സൈന. തായ്‌ലന്റിന്റെ രാച്ചനോക് ഇന്റനോണിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ കടന്നത്. 21-18, 21-16 എന്നായിരുന്നു സ്‌കോര്‍ നില.
ബാഡ്മിന്റണില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കാന്‍ പോകുന്നത്.
അതേ സമയം ഇന്ത്യയുടെ തെജിന്തര്‍പാല്‍ സിംഗ് തൂര്‍ ഷോട്പുട്ടില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 20.75 മീറ്റര്‍ ആയിരുന്നു സ്‌കോര്‍. ആറ് കൊല്ലം മുമ്പ് ഓം പ്രകാശ് കര്‍ഹാന നേടിയ 20.69 എന്ന ദേശീയ റെക്കോഡാണ് തൂര്‍ തിരുത്തിയെഴുതിയത്. ഗെയിംസ് റെക്കോഡും തൂര്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്.
Discussion about this post