‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലൂടെയായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ നീക്കമനുസരിച്ച് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒരേസമയം വോട്ടെടുപ്പ് നടക്കും. ജനങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്ക് വെയ്ക്കുന്നത് ആരോഗ്യകരമായ ജനാധിപത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ പന്ത്രണ്ടിലധികം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് ഭരണഘടനാ ഭേദഗതികള്‍ വേണ്ടായെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ട്.
Discussion about this post