se
ഓഹരി വിപണി മികച്ച നേട്ടത്തോടെ ഈയാഴ്ചയിലെ വ്യാപാരത്തിന് തുടക്കം കുറിച്ചു. ഇപ്പോള്‍ സെന്‍സെക്സ് 380 പോയിന്റ് നേട്ടത്തോടെ 38,639 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് 38,500 പോയിന്റിന് മുകളില്‍ എത്തുന്നത്. ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ മിക്കതും നേട്ടത്തിലാണ് . അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റിന്റെ മുന്നേറ്റത്തിന് ചുവട് പിടിച്ചാണ് ഏഷ്യന്‍ വിപണികള്‍ ഉണര്‍വ് പ്രകടമാക്കിയത്. 110 പോയിന്റ് നേട്ടത്തിലാണ് നിഫ്റ്റി ഇപ്പോള്‍. 11667 പോയിന്റിലാണ് വ്യപാരം പുരോഗമിക്കുന്നത്.
എഫ് എം സി ജി, മെറ്റല്‍, ബാങ്കിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ ടി, ഫാര്‍മസ്യുട്ടിക്കല്‍ തുടങ്ങിയ രംഗങ്ങളിലെ കമ്പനികള്‍ക്കാണ് നല്ല നേട്ടം കൊയ്യാന്‍ കഴിഞ്ഞത്. വിപണിയിലെ രണ്ടു പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് നിലവാരത്തിലാണ് ഇപ്പോള്‍ നീങ്ങുന്നത്. റിലയന്‍സിന്റെ ഓഹരി വില ഇന്ന് ഒരു ശതമാനം കൂടി.
Discussion about this post