ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള്‍ ശുചീകരിക്കാന്‍ വേണ്ടി പഞ്ചായത്തംഗവും ഇറങ്ങി. തിരുവോണ ദിനത്തിലായിരുന്നു ചെങ്ങന്നൂരിലെ ഒറ്റൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗ്ം എന്‍.അജിയും 65 അംഗ സംഘവും വീടുകള്‍ ശുചീകരിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇവര്‍ ഒരു ദിവസം കൊണ്ട് ഒരു ടൗണും ഒരു പഞ്ചായത്ത് പ്രദേശവും 25 വീടുകളും ശുചീകരിച്ചു.
ശുചീകരണത്തിന് ഇറങ്ങിയപ്പോള്‍ കഴിക്കാനുള്ള ആഹാരവും മറ്റ് സാധനങ്ങളും അവര്‍ കൂടെക്കൊണ്ടുപോയിരുന്നു. വീടുകള്‍ക്കുള്ളില്‍ അമര്‍ന്ന് പോയ ചെളിക്കട്ടകള്‍ നീക്കം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഓണത്തിന് ശേഷവും ശുചീകരണ യജ്ഞത്തില്‍ ജനങ്ങള്‍ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കടപ്പാട്: മനോരമ
Discussion about this post