കേരളം ദുരന്തമനുഭവിക്കുന്ന സമയത്ത് സര്‍ക്കാര്‍ എന്തുകൊണ്ട് 20ാം മന്ത്രിയെ നിയമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിലവ് ചുരുക്കാന്‍ ജനങ്ങളോട് പറയുന്ന സര്‍ക്കാര്‍ സ്വയം അതിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പിനെ നിയമിക്കാനുള്ള സി.പി.ഐയുടെ നീക്കത്തെയും ചെന്നിത്തല വിമര്‍ശിച്ചു. ഇത് കൂടാതെ പരസ്യങ്ങള്‍ക്ക് ചിലവഴിക്കുന്ന തുകയും കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത പണം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ട്രിബ്യൂണലിന് രൂപം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് അടിയന്തിരമായി പ്രഖ്യാപിച്ച 10,000 രൂപ ഇപ്പോഴും പലര്‍ക്കും ലഭിച്ചിട്ടില്ല. ഈ തുക 25,000 ആക്കി വര്‍ധിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഓഖി ദുരന്തത്തിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 104.24 കോടിയാണെന്നും ഇതില്‍ ആകെ ചിലവഴിച്ചത് 25 കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ കേരളത്തില്‍ സംഭവിച്ചത മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടത് മൂലമുള്ള ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post