ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വെച്ച് താരങ്ങള്‍ക്ക് ഗെയിംസ് വില്ലേജില്‍ വെച്ച് ഭക്ഷണം നല്‍കിയത് രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍. ഇതിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ 37 മെഡലുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഇതില്‍ 7 സ്വര്‍ണ്ണവും 20 വെള്ളിയും 10 വെങ്കലവുമുണ്ട്. ഈ മെഡല്‍ വേട്ട ഇനിയും തുടരുമെന്ന് തന്നെ വേണം കരുതാന്‍
2004ല്‍ നടന്ന ഏതന്‍സ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ വെള്ളി നേടിയ രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ മന്ത്രിയായതിന് ശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ (എസ്.എ.ഐ) സ്‌പോര്‍ട്‌സ് ഇന്ത്യ (എസ്.എ) എന്ന പേരില്‍ നാമം മാറ്റിയിരുന്നു. അധികൃതരല്ല പ്രധാനം കായിക താരങ്ങളാണ് പ്രധാനം എന്ന വാദം ഉന്നയിച്ചാണ് ഈ മാറ്റം.
അദ്ദേഹം രാജ്യത്ത് ക്രിക്കറ്റിലല്ലാത്ത കായിക താരങ്ങള്‍ ലഭിക്കേണ്ട അംഗീകാരം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഇത് കൂടാതെ അദ്ദേഹം രാജ്യത്തിലുള്ളവരോട് തങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടി ഫിറ്റ്‌നസ് ചലഞ്ച് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു. ഇതും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
https://twitter.com/Ra_THORe/status/998800601243881472
Discussion about this post