കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് കാരണമായത് സംസ്ഥാനത്തെ 80 ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതിനാലാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.
ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സര്‍ക്കാര്‍ അധികൃതര്‍ 80 ഡാമുകളാണ് തുറന്നവിട്ടുതെന്നും നാസ റിപ്പോര്‍ട്ടിലുണ്ട്.ഏഷ്യയിലെ പ്രധാന ആര്‍ച്ച് ഡാമായ ഇടുക്കി ഉള്‍പ്പടെയുള്ള ഡാമുകളാണ് തുറന്നു വിട്ടത്. 35 അണക്കെട്ടുകള്‍ ചരിത്രത്തിലാദ്യമായാണ് തുറന്നതെന്നും നാസ പറയുന്നു.
അണക്കെട്ടുകളില്‍ നിന്നും ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സര്‍ക്കാര്‍ അധികൃതര്‍ 80 ഡാമുകളാണ് തുറന്നവിട്ടത്. മഴ കുറഞ്ഞ സമയത്ത് മെല്ലെ മെല്ലെ വെള്ളം തുറന്നുവിടുന്നതിനു പകരം ഏഷ്യയിലെ വലിയ അണക്കെട്ടുകളില്‍ ഒന്നായ ഇടുക്കി അണക്കട്ട് ഉള്‍പ്പെടെ 80 അണക്കെട്ടുകള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇതില്‍ 35 അണക്കെട്ടുകള്‍ ആദ്യമായാണ് തുറന്നത്. അണക്കെട്ടുകള്‍ തുറക്കാന്‍ വളരെ വൈകിയന്നും റിപ്പോര്‍ട്ട് പറയുന്നു.
അണക്കെട്ടുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രളയം ഗുരുതരമാക്കിയതെന്ന് നാസയിലെ ഗോഡാര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകന് സുജയ് കുമാറും പറയുന്നു.
കേരളത്തെ തകര്‍ത്ത പേമാരിയുടെയും പ്രളയത്തിന്റെ പുതിയ വിവരങ്ങളും സാറ്റ്ലൈറ്റ് ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. നൂറു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മോശമായ മണ്‍സൂണ്‍ സീസണുകളില്‍ ഒന്നാണ് കേരളം നേരിടേണ്ടിവന്നതെന്നാണ് നാസ പറയുന്നത്. ബഹിരാകാശത്തു നിന്നു നിരീക്ഷിക്കുമ്പോള്‍ മാത്രമാണ് ഈ വന്‍ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകുക.
കഴിഞ്ഞ ദിവസങ്ങളില്‍ നാസ പുറത്തുവിട്ട ആനിമേഷനുകളും മറ്റു സാറ്റ്ലൈറ്റ് ചിത്രങ്ങളും കേരളത്തിലെ മണ്‍സൂണ്‍ വ്യാപ്തിയെ കുറിച്ച് വ്യക്തമാക്കുന്നതാണ്. 2018 ഫെബ്രുവരി 6 നും ഓഗസ്റ്റ് 22 നും പകര്‍ത്തിയ രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കാണുമ്പോഴാണ് കേരളം എത്രത്തോളം വലിയ ദുരന്തത്തേയാണ് നേരിട്ടതെന്ന് മനസ്സിലാകുക.
വേമ്പനാട്ടു കായലിന്റെ ഭാഗത്തു നിന്നുള്ള ആകാശകാഴ്ചയാണ് നാസ പുറത്തുവിട്ടത്.
Discussion about this post