ഫ്രഞ്ച് ലീഗില്‍ മാഴ്സലിയും റെന്നെസും തമ്മില്‍ നടന്ന മത്സരത്തിന് തൊട്ട് മുമ്പ് ഔപചാരികമായ ഉദ്ഘാടനമെന്ന രീതിയില്‍ പന്ത് തട്ടി കിക്കോഫ് നടത്താന്‍ വിളിച്ച കുഞ്ഞാരാധകന് ചെയ്തതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.
കിക്കോഫിന് വേണ്ടി വിളിച്ച കുട്ടി അവസരം മുതലെടുത്ത് പന്തുമായി കുതിക്കുകയായിരുന്നു. തുടര്‍ന്ന് പയ്യന് റെന്നെസിന്റെ ഗോള്‍ പോസ്റ്റില്‍ ചെന്ന് ഗോളടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്നവരെല്ലാം പകച്ച് നില്‍ക്കുകയായിരുന്നു. അതേസമയം കാണികള്‍ ഇതിന് വലിയ പിന്തുണയാണ് നല്‍കിയത്. യഥാര്‍ത്ഥ താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് ആരാധകന് നടത്തിയതെന്നാണ് മത്സരശേഷം കാണികള്‍ പറഞ്ഞു.മാഴ്സലിയുടെ ഇതിഹാസ താരമായി ആ ആരാധകന് അറിയപ്പെടുമെന്നാണ് ഒരാള്‍ വീഡിയോയെ പറ്റി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം മത്സരത്തില്‍ സ്വന്തം മൈതാനത്ത് മാഴ്സലി സമനില വഴങ്ങുകയായിരുന്നു. തുടക്കത്തില്‍ റെന്നെസ് രണ്ട് ഗോള്‍ നേടിയിരുന്നെങ്കിലും അവസാനമായപ്പോഴേക്കും സമനിലയാകുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ മാഴ്സലി ഒന്‍പതാം സ്ഥാനത്തും റെന്നെസ് പതിമൂന്നാം സ്ഥാനത്തുമാണ്.
https://twitter.com/MetzrothESPN/status/1033812340783886336
https://twitter.com/footymania247/status/1034117009003474944
Anyone else just see the absolute legend that did the ceremonial kick off at Marseille?
— Dougle (@DuggyDougle) August 26, 2018
Discussion about this post