ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്ന വിമര്‍ശനത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ മറുപടി. താന്‍ ഒരു സ്വയം സേവകനാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും രാജ്നാഥ് സിംഗ് വിശദീകരിച്ചു. ബീഫ് കഴിക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്നുപറഞ്ഞ കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ മറുപടി. ഇന്ത്യയിലുള്ളവര്‍ ഇന്ത്യയില്‍തന്നെ തുടരുമെന്നാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് രാജ്നാഥ് പ്രതികരിച്ചത്.
മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം മറ്റെവിടെക്കാളും നല്ലനിലയില്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പാര്‍സികള്‍ക്കും ജൂതര്‍ക്കും ഒരുപോലെ ബഹുമാനം ലഭിക്കുന്ന സംസ്കാരമാണ് ആര്.എസ്.എസ് പ്രതിനിധാനംചെയ്യുന്നത്. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ഒരുവര്‍ഷം സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഘര്‍ വാപസിയാണുണ്ടായതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബീഫ് കഴിക്കുന്നവര്‍ ഇവിടെ തന്നെയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയില്‍ ഉള്ളവര്‍ ഇന്ത്യയില്‍ തന്നെ തുടരണം. ആരും രാജ്യം വിടേണ്ടതില്ല. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം കേന്ദ്രസര്‍ക്കാറിന് മുഖ്യവിഷയമാണെ കോടതിവിധിക്ക് കാത്തിരിക്കുകയാണ്. കോടതിക്കു പുറത്ത് പരിഹാരസാധ്യത ഉയര്‍ന്നുവന്നാല്‍ അതും പരിശോധിക്കും. എന്നാല്‍ നിലവില്‍ അത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്നും സിംഗ് ചൂണ്ടിക്കാട്ടി.
Discussion about this post