നടന് പ്രകാശ് രാജ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെഗളൂരു സ്വദേശി കോടതിയില്‍ പരാതി നല്കി. കിരണ്‍.എന്‍ എന്ന ആഭിഭാഷകനാണ് പരാതി നല്‍കിയത്. ‘നിങ്ങള്‍ക്ക് പശുക്കളെക്കുറിച്ച് അറിയില്ല. ആകെ ആറിയാവുന്നത് ഗോമൂത്രത്തെക്കുറിച്ചാണ്. നിങ്ങള്‍ക്ക് തുണി കഴുകണമെങ്കില്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം,’ ഇതാണ് പ്രകാശ് രാജ് നടത്തിയ പ്രസത്ാവന.
ഇത് ഹിന്ദുക്കളുടെ മതവികാരത്ത് മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ വേണ്ടി നടത്തിയ പ്രസ്താവനയാണെന്ന് പരാതിയില്‍ പറയുന്നു. ഹനുമന്താ നഗര്‍ പോലീസ് സ്റ്റേഷനില്‍ കിരണ്‍.എന്‍ മേയ് എട്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിടുത്തെ പോലീസ് നടപടിയെടുക്കാത്തതിനാലാണ് കോടതിയില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐ.പി.സി സെക്ഷന്‍ 295 (എ) അനുസരിച്ച് പ്രകാശ് രാജിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അതേ സമയം നടപിടയെടുക്കാത്ത ഹനുമന്താ നഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 156 (3) അനുസരിച്ച് കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post