തിരുവനന്തപുരം: സി.പി.ഐ.(എം) തിരുവനന്തപുരം, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് സമാപനം. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രനും തൃശൂരില്‍ എ.സി മൊയ്തീനും ജില്ലാ സെക്രട്ടറിമാരായി തുടരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും.നിലവിലുളള ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും.
നിലവില്‍ 41 അംഗ ജില്ലാ കമ്മിറ്റിയാണ് തിരുവനന്തപുരത്തുളളത്. അംഗസംഖ്യ 44 ആയി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്കിയ സാഹചര്യത്തില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് കമ്മിറ്റിയിലേക്ക് വരാന്‍ അവസരമുണ്ട്. പുതിയ സാഹചര്യത്തില്‍ കുറഞ്ഞത് 7 പേരെങ്കിലും കമ്മിറ്റിയിലെത്തും.ഏരിയാ സെക്രട്ടറിമാരില്‍ സീനീയറായ പാളയം ഏരിയാ സെക്രട്ടറി എ.എ.റഷീദ്,കിളിമാനൂര്‍ ഏരിയാ സെക്രട്ടറി മടവൂര്‍ അനില്‍,കാട്ടാക്കട എരിയാ സെക്രട്ടറി ഐ.ബി.സതീഷ് എന്നിവര്‍ കമ്മിറ്റിയിലെത്തിയേക്കും. യുവജനരംഗത്ത് നിന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.ബിജുവിന് സ്ഥാനം ഉറപ്പാണ്.മഹിളാ നേതാവും നഗരസഭാംഗവുമായ പുഷ്പലത,മേയര്‍ കെ.ചന്ദ്രിക എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്.
Discussion about this post