igh
യുഎഇ 700 കോടി കേരളത്തിന്റെ പ്രളയക്കെടുതി ദുരിതാശ്വാസ തുക വാഗ്ദാനം ചെയ്തതിന് തെളിവ് എവിടെയെന്ന് ഹൈക്കോടതി. വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളി.
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. നിയമപരമായി കോടതിയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ കാര്യ നയത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. ദുരിതാശ്വാസത്തിനായി ഒരു പക്ഷേ സര്‍ക്കാരിന്റെ പക്കല്‍ വലിയ തുക ഉണ്ടായിരിക്കാം, ആവശ്യത്തിന് തുക ഉള്ളതു കൊണ്ടായിരിക്കാം വിദേശസഹായം വേണ്ടെന്ന് വച്ചതെന്നും കോടതി സൂചിപ്പിച്ചു.
യുഎഇ കേരളത്തിന് 700 കോടി വാഗ്ദാനം ചെയ്തുവെന്നതിന് ഹര്‍ജിക്കാരന്റെ പക്കല്‍ തെളിവൊന്നും ഇല്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Discussion about this post