കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
ഹര്‍ജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കെടുതികള്‍ നേരിടാന്‍ വിദേശ സഹായം വേണ്ടെന്ന് മന്മോഹന് സിംഗ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്‍ഡിഎ സര്‍ക്കാരും അത് തുടരുന്ന നയമാണ് സ്വീകരിക്കുന്നത്.
Discussion about this post