ഗൂഗിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് അവതരിപ്പിച്ച പെയ്മെന്റ് ആപ്ലിക്കേഷനായ തേസ് ഇനി ഗൂഗിള്‍ പേ എന്നറിയപ്പെടും . ഉപയോക്താക്കള്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുവാനായി എച്ഡിഎഫ്സി , ഐസിഐസിഐ ബാങ്ക് , ഫെഡറല്‍ മ കോടക് മഹീന്ദ്ര എന്നിവരുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട് .
ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴി കുറഞ്ഞ സമയത്തിനുള്ളില്‍ വായ്പകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത് .
തേസിന്റെ ഇന്ത്യയിലെ വിജയംക്കണ്ട് മറ്റു പല രാജ്യങ്ങളും ഡിജിറ്റല്‍ പെയ്മെന്റ് മേഖലയില്‍ സമാനരീതിയിലുള്ള മുന്നേറ്റങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടുള്ളതായി ഗൂഗിള്‍ അറിയിച്ചു .
ഭീം യുപിഐ പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകള്‍ക്കൊപ്പവും ഗൂഗിള്‍ പേ പ്രവര്‍ത്തിക്കും .
750 ദശലക്ഷം പണമിടപാടുകള്‍ ഗൂഗിള്‍ പേ വഴി ഇതുവരെ നടന്നിട്ടുണ്ട് . 22 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളാണ് നിലവില്‍ ഗൂഗിള്‍ പേ യ്ക്കുള്ളത് .
Discussion about this post