പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം വേണ്ട എന്ന തീരുമാനത്തില്‍ മാറ്റമില്ലായെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നും സംഭാവന വാങ്ങാന്‍ പോകുന്ന മന്ത്രിമാര്‍ക്ക് അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമെ പോകാനുള്ള അനുമതി നല്‍കുകയുള്ളുവെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ഇതര ഫണ്ടുകള്‍ക്ക് തടസ്സമുണ്ടാകില്ല.
മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്കുന്നതെങ്കില് അതിന് കാര്യമായ തടസ്സങ്ങളുണ്ടാകില്ല. അതേസമയം സര്‍ക്കാരുകള്‍ക്ക് ഈ വിധത്തില്‍ സംഭാവനകള്‍ നല്കാന് സാധിക്കുന്നതല്ല. വിദേശ ഭരണാധികാരികള്‍ക്ക് അവരുടെ ഫൗണ്ടേഷന് മുഖേനയോ തനത് സംഘടനകള്‍ മുഖേനയോ സംഭാവന നല്‍കാവുന്നതാണ്.
അതേസമയം വിദേശത്ത് നിന്നും സഹായം ലഭിക്കുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് പോവാനുള്ള അനുമതി തേടി ഇതുവരെ മന്ത്രിമാരാരും കേന്ദ്രത്തെ സമീപിച്ചിട്ടില്ല.
Discussion about this post