തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനുള്ള പാര്‍ട്ടി ജില്ലാകോര്കമ്മിറ്റി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിമാരായ പി ശിവന്‍കുട്ടിയുടേയും ജെ ആര് പത്മകുമാറിന്റേയും പേരുകള്‍ക്കാണ് മുണഗണന. അതേസമയം ശക്തമായ മല്‍സരത്തിനായി കൂടുതല്‍ പ്രമുഖരായ നേതാക്കളെ പരിഗണിക്കണമെന്ന അഭിപ്രയം ഉയര്‍ന്നിട്ടുണ്ട്.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎമ്മിലെ എം. വിജയകുമാറും യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജി. കാര്‍ത്തികേയന്റെ മകന് കെ.എസ്. ശബരീനാഥനുമാണ്.
Discussion about this post