അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഇന്നു ചേര്‍ന്ന കോര്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാന സെക്രട്ടറിമാരായ പി ശിവന്‍കുട്ടിയുടേയും ജെ ആര് പത്മകുമാറിന്റേയും പേരുകളാണ് ആദ്യം ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ശക്തമായ മല്‍സരത്തിനായി കൂടുതല്‍ പ്രമുഖരായ വ്യക്തികളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
Discussion about this post