കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ സമന്‍സ് നല്കിയ ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ്. ദേശീയ വനിതാ കമ്മീഷന്റെ അധികാരമൊക്കെ താന്‍ ഒന്നു കൂടെ നോക്കട്ടെ, കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാല്‍ ഡല്‍ഹയില്‍ പോകുന്നത് നോക്കാം., അല്ലെങ്കില്‍ അവര്‍ കേരളത്തിലേക്ക് വരട്ടേ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാം. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ ഏഷ്യാനെറ്റിനോട് പറഞ്ഞു.
വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ താന്‍ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ട്. പ്രോസ്റ്റിറ്റിയാഷന് എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത് അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ് ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ജസ്റ്റിസ് കമാല്‍ പാഷ നല്ല മനുഷ്യനാണെന്നും ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം സത്യം മനസിലാക്കിയതായി താന്‍ കരുതുന്നില്ലന്നും പിസി ജോര്‍ജ് പറഞ്ഞു.
നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. കന്യാസ്ത്രീക്കെതിരെ പറ!ഞ്ഞ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. എന്തുകൊണ്ടാണ് കന്യാസ്ത്രീ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തത്? കന്യാസ്ത്രീ കേസ് കൊടുത്താല്‍ എങ്ങനെ നേരിടണമെന്ന് അറിയാം.
കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന് നിര്‍ദേശിച്ചിരുന്നു . ഡല്‍ഹിയിലെ വനിതാ കമ്മീഷന് ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനാണ് കമ്മീഷന് നിര്‍ദ്ദേശിച്ചത്.വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ ഇറക്കിയ ഉത്തരവിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന് തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. ഇതേ വാചകം പിസി വീണ്ടും ആവര്‍ത്തിച്ചു. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പികെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Discussion about this post