ഇന്ത്യയിലനുഭവപ്പെടുന്നത് ലോകത്തിലെ തന്നെ അഞ്ചാമത്തെ ഏററവും അപകടകരമായ ഉഷ്ണക്കാറ്റെന്ന് റിപ്പോര്‍ട്ട്.ദുരന്തങ്ങളുടെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടേതാണ് കണ്ടെത്തല്‍. വടക്കേ ഇന്ത്യയിലും ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുമായി രണ്ടായിരത്തോളം പേരുടെ ജീവനെടുത്ത ഉഷ്ണക്കാറ്റ് ഇന്ത്യയുടെ കണക്കില്‍ രണ്ടാം സ്ഥാനത്തുമാണ്. 1998ലെ ഉഷ്ണക്കാറ്റില്‍ 2541 പേരാണ് മരിച്ചത്.
വരും വര്‍ഷങ്ങളില്‍ ഉഷ്ഷക്കാറ്റ് കൂടുതല്‍ അപകടകരമാകുമെന്നും പഠന റിപ്പേര്‍ട്ടുകളുണ്ട്. തെക്കേ ഇന്ത്യയിലും ഉഷ്ണക്കാറ്റുകള്‍ സാധാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Discussion about this post