ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേര് മരിച്ചു. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു .നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്പോര്‍ട്ട് കോര്പറേഷന് വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കൊണ്ടഗട്ടു ഹില്ലിലെ ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുന്ന തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കരിംനഗര്‍, ജഗത്യാല്‍ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 28 പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
Discussion about this post