പാക് അധിനിവേശ കാശ്മീരിലെ മുസാഫറാബാദിലും പരിസരപ്രദേശങ്ങളിലുമാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. മുസാഫറാബാദില്‍ ഒഴുകുന്ന നീലം നദിയില്‍ ഡാമുകള്‍ പണിത് പാക്കിസ്ഥാന്പഞ്ചാബിലേക്ക് വഴിതിരിച്ച് വിട്ട് പാക് അധിനിവേശ കാശ്മീരിനെ മണ്‍സൂണിന്റെ മദ്ധ്യത്ത് പോലും ജലദൗര്ലഭ്യമുള്ളതാക്കിത്തീര്ക്കുകയാണ് പാക്കിസ്ഥാന് സര്‍ക്കാര്‍ എന്നാണ് ജനങ്ങള്‍ ആരോപിയ്ക്കുന്നത്.
മുസാഫറാബാദിലൂടേ നിറഞ്ഞൊഴുകിയിരുന്ന നീലം നദി ഇപ്പോള്‍ വെറും അഴുക്കുചാല്‍ മാത്രമായി മാറിയെന്ന് ജനങ്ങള്‍ പറയുന്നു. കുടിയ്ക്കുവാന്‍ പോലും വെള്ളമില്ലാതെ ജനങ്ങള്‍ വലയുകയാണ്. പാക് അധിനിവേശ കശ്മീരിലെ മറ്റു പ്രകൃതിവിഭവങ്ങളും ധാതുക്കളും ചൈനയ്ക്ക് വിറ്റ് പാക്കിസ്ഥാന് പഞ്ചാബ് പണമുണ്ടാക്കുകയാണെന്നും ജനങ്ങള്‍ ആരോപിയ്ക്കുന്നു.
പാക്കിസ്ഥാന് പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, പാക് അധിനിവേശ കാശ്മീര്‍ പഖ്തൂണ്‍ഖ്വാ എന്നിവയാണ് പാക്കിസ്ഥാനിലെ പ്രധാന പ്രദേശങ്ങള്‍. ഇതില്‍ പാക്കിസ്ഥാന് പഞ്ചാബിലെ പ്രബലര്‍ ബാക്കിയുള്ളവരെ അടക്കിഭരിച്ച് ബാക്കിയുള്ളയിടങ്ങളിലെ സകലവിഭവങ്ങളും ചൂഷണം ചെയ്യുകയാണ്. വഴങ്ങാത്തവരെ ഭീകരവാദ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തും. പാക്കിസ്ഥാനിലെ പഖ്തൂണ്‍ഖ്വായിലും ബലൂചിലും ഐ എസ് ഐ നിയന്ത്രിയ്ക്കുന്ന ഭീകരവാദികള്‍ പാകിസ്ഥാന് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ ബോംബുവച്ചും വെടിവച്ചും കൊല്ലുന്നത് സ്ഥിരമാണ്.
പാക് അധിനിവേശ കാശ്മീരില്‍ അവിടത്തെ ജനങ്ങളുടെ സ്വാഭാവിക അവകാശമായ കുടിവെള്ളം പോലും നിഷേധിയ്ക്കുന്ന പാക് സര്‍ക്കാരിനെതിരേ ജനങ്ങളുടെ പ്രക്ഷോഭം മാസങ്ങളായി നടന്നുവരുന്നതാണ്. മണിക്കൂറുകളോളം പവര്‍കട്ടും ജലക്ഷാമവും വരള്‍ച്ചയും നടത്തി തങ്ങളെ തങ്ങളുടെ സ്വന്തം സ്ഥലത്തുനിന്ന് പാലായനം ചെയ്യിച്ച് തങ്ങളുടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനാണ് പാക് സര്‍ക്കാറിന്റെ പദ്ധതിയെന്ന് ജനങ്ങള്‍ ആരോപിയ്ക്കുന്നു.
Discussion about this post