വണ്ടിപ്പെരിയാര്‍ പോളിടെല്‍ റാഗിംഗ്ങ്ങിനിരയായ വിദ്യാര്‍ഥിനീ പഠനം ഉപേക്ഷിച്ചു . മകളുടെ ജീവന് ഭീക്ഷണിയുള്ളതിനാലാണ് പഠനം ഉപേക്ഷിച്ചതെന്ന് പിതാവ് പറഞ്ഞു .
മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്ജിനിയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ പെണ്‍കുട്ടി .കഴിഞ്ഞ മാസാദ്യം സ്പോട്ട് അഡ്മിഷന്‍ കിട്ടിയെങ്കിലും പ്രളയത്തെ തുടര്‍ന്ന് ഇടുക്കിയിലെ പോളിടെക്നിക്കില്‍ എത്തുവാന്‍ കഴിഞ്ഞില്ല . ഈ മാസം രണ്ടിന് ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനിയെ പിറ്റേന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ഥികളും റൂമിലെത്തി റാഗിംഗ് ചെയ്തുവെന്നാണ് പരാതി .
സംഘമായെത്തി പേരുചോദിക്കുകയും അസഭ്യം പറയുകയും തുടര്‍ന്ന് ശാരീരികവും മാനസികവുമായി ക്രൂരമായ റാഗിങ്ങിനിരയായിയെന്ന പരാതി കോളേജ് ആധികൃതര്‍ക്കും പോലീസിലും രേഖാമൂലം നല്‍കി.
എട്ടുപേര്‍ ചേര്‍ന്ന് തൊഴിക്കുകയും , മുഖത്തടിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ രക്ഷിതാക്കളെത്തി നാട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു .
ബുധനാഴ്ച പോളിടെക്നിലെ ആന്റി റാഗിംഗ് സെല്ലിന് മൊഴിനല്‍കാനായി പിതാവിനോടൊപ്പം കോളെജിലെത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം . മുറിയില്‍ പൂട്ടിയിട്ട അച്ഛനെയും മകളെയും പോലീസെത്തി രക്ഷിച്ച് കുട്ടിക്കാനം വരെ കൊണ്ടുവിടുകയായിരുന്നു .
മൊഴിനല്‍കാന്‍ വരുന്ന വിവരം പ്രിന്‍സിപ്പല്‍ ചോര്‍ത്തികൊടുത്തുവെന്നും , കോളേജിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലയെന്നും , കോളേജ് സുരക്ഷിതമായ ഒരിടമല്ലയെന്നും ആരോപണമുണ്ട് . എന്നാല്‍ ഈ ആരോപണങ്ങള്‍ കോളേജ് പ്രിന്‍സിപ്പല്‍ നിഷേധിച്ചു .
കോളേജ് അധികൃതര്‍ സര്ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയെങ്കിലും ടി സി നല്‍കിയിട്ടില്ല . ഇത് പെണ്‍കുട്ടിയുടെ ഭാവി വിദ്യാഭ്യാസത്തിനു തടസ്സമാവും . കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ , ശ്രീലക്ഷ്മി , ഹരികുട്ടി , ഹോസ്റ്റല്‍ വാര്‍ഡന്‍ ഗിരിജ എന്നിവരെ പ്രതികളാക്കി ആന്റി റാഗിങ്ങ് ആക്ട് പ്രകാരം പോലീസ്കേസെടുത്തു .
Discussion about this post