കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി പ്രാബല്ല്യത്തില്‍ വരും. എന്നാല്‍ 61 ദിവസം ട്രോളിങ് നിരോധിക്കാനുള്ള കേന്ദ്രപ നിര്‍ദ്ദേശം കേരളം തള്ളി. സംസ്ഥാനത്ത് 47 ദിവസം മാത്രമായിരിക്കും ട്രോളിങ് നിരോധനമെന്നും നിരോധനം ജൂണ്‍ 15 മുതല്‍ നിലവില്‍ വരുമെന്നും മന്ത്രി കെ ബാബു അറിയിച്ചു.
ട്രോളിങ് നിരോധനത്തിന്റെ ദൈര്‍ഘ്യം കൂടുന്നത് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കേരളം കേന്ദ്രത്തോട് ഇളവു നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരനപരാഗത മത്സ്യത്തൊഴിലാളികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും നിരോധനത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകില്ല എന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയായിരുന്നു.
Discussion about this post