യു എ ഇ യില്‍ വാട്സ് ആപ്പ് കോളിന് അനുവാദം ലഭിച്ചുവെന്ന അഭ്യൂഹത്തില്‍ വ്യക്തതയുമായി യു.എ.ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി . വാട്സ്ആപ്പ് കോളുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ടിആര്‍എ വ്യക്തമാക്കി .
ശനിയാഴ്ച യു.എ.ഇ യില്‍ താമസിക്കുന്ന ചിലയാളുകള്‍ക്ക് വൈഫൈ ഉപയോഗിച്ച് വാട്സ്ആപ്പ് കോള്‍ ചെയ്യാന്‍ സാധിച്ചുവന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം . ഇതിനിടെയിലാണ് വിശദീകരണവുമായി ടി.ആര്.എ രംഗത്തെത്തിയത് . രാജ്യത്തിന്റെ റെഗുലേറ്ററി നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ ഏതൊരു ആപ്ലികേഷനും ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്ന് ടി ആര് എ വ്യക്തമാക്കി .
Discussion about this post