കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യവും കോടതിയില്‍ ഉന്നയിക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്തിമ തീരുമാനമെടുക്കൂ
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹോദരിയും സാമൂഹ്യപ്രവര്‍ത്തക ഗീതയുമാണ് നിരാഹാര സമരം നടത്തുന്നത്. അതേസമയം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ബിഷപ്പ് കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുളള നീക്കങ്ങളും സമരസമിതി തുടങ്ങിയിട്ടുണ്ട്.
Discussion about this post