കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരവാദികള്‍ ജവാനെ വെടിവച്ചു കൊലപ്പെടുത്തി. ടെറിട്ടോറിയല്‍ ആര്‍മിയിലെ 162ആം ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയ മുക്താര്‍ അഹമ്മദ് മാലിക്കിനെയാണ് മകന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാലികിനെ വീട്ടില്‍ ആക്രമിച്ചു കയറിയാണ് ഭീകരവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.
മകന് ആദിലിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കായാണ് ലാന്‍സ് നായിക് മുക്താര്‍ അഹമ്മദ് മാലിക് വീട്ടിലെത്തിയത്. പന്ത്രണ്ടു വയസ്സായിരുന്നു ആദിലിന്. ഒരു അപകടത്തെത്തുടര്‍ന്ന് ആര്‍മി ആശുപത്രിയില്‍ ദിവസങ്ങളോളം മരണത്തോട് മല്ലടിച്ചായിരുന്നു ആദില്‍ മരണപ്പെട്ടത്. മകന്റെ അപകടമരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്നേയാണ് ഭീകരവാദികള്‍ ഇദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയത്.
മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ജേര്‍ണലിസ്റ്റുകള്‍ എന്ന നിലയില്‍ അവിടെ നിന്നിരുന്ന ഭീകരവാദികള്‍ വീട്ടിലേക്ക് ആയുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി. ഭീകരവാദികള്‍ വീടു മുഴുവന്‍ മുക്താര്‍ അഹമ്മദ് മാലിക്കിനെ തിരയുകയും വീട് ആക്രമിയ്ക്കുകയും ബന്ധുക്കളെ ഉപദ്രവിയ്ക്കുകയും ചെയ്തു.
ഒന്നാം നിലയിലായിരുന്ന ലാന്‍സ് നായിക് മാലിക് ബഹളം കേട്ട് വന്നപ്പോള്‍ അദ്ദേഹത്തെ തോക്കിന് മുനയില്‍ നിര്‍ത്തി സുരക്ഷാസേനകളേപ്പറ്റിയും സേനയിലെ രഹസ്യ വിവരങ്ങളെപ്പറ്റിയും ഭീകരവാദികള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ‘ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവയ്ക്കൂ പക്ഷേ എന്നോട് ചോദ്യങ്ങളൊന്നും ചോദിയ്ക്കണ്ട” എന്നായിരുന്നു മാലികിന്റെ മറുപടി.
അദ്ദേഹത്തെ നിറയൊഴിച്ച് കൊലപ്പെടുത്തിയശേഷം ഉടനേതന്നെ ഭീകരവാദികള്‍ സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു.ഭീകരവാദികള്‍ക്കായി പ്രദേശം മുഴുവന്‍ വന്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.
സംഭവമറിഞ്ഞ ഉടന്‍ സുരക്ഷാസേനകള്‍ സ്ഥലത്തേക്ക് ഇരച്ചെത്തിയെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടിരുന്നു .തോക്കിന് മുനയില്‍ നിന്നിട്ടും മരണം ഉറപ്പായിട്ടും സുരക്ഷാ സേനകളുടെ രഹസ്യ വിവരങ്ങള്‍ ഒന്നും തുറന്നുപറയാതെ ഭീരുക്കളായ ഭീകരവാദികളുടെ വെടിയുണ്ടകളേറ്റു വാങ്ങിയ ലാന്‍സ് നായിക് മുക്താര്‍ അഹമ്മദ് മാലിക് ഭാര്യയും, മറ്റൊരു മകനും, മാതാപിതാക്കളും സഹോദരനുമുള്‍പ്പെടുന്ന കുടൂംബത്തെ അനാഥമാക്കിയാണ് വീരമൃത്യു വരിച്ചത്.
Discussion about this post