റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്.എ.എല്‍) എന്ത് കൊണ്ട് തഴഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് യു.പി.എ സര്‍ക്കാരാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഏറ്റവും നല്ല കരാറാണ് കൊണ്ടുവന്നതെന്ന് അവകാശപ്പെടുമ്പോഴും എന്ത് കൊണ്ടവര്‍ അത് നടപ്പാക്കിയില്ലായെന്നും നിര്‍മ്മലാ സീതാരാമന്‍ ചോദിച്ചു. എച്ച്.എ.എല്ലും ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ടും തമ്മില്‍ ഒരു ധാരണയില്ലെത്താന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാധിച്ചില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തിയെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഡല്‍ഹിയില്‍ ആരോപിച്ചിരുന്നു.
അതേസമയം സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പ്രതിരോധ ഇടപാടുകള്‍ ചെയ്ത് തീര്‍ക്കാന്‍ സമയ പരിധിയുണ്ടെന്നും സൈന്യത്തിന്റെ ആവസ്യമനുസരിച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്നും നിര്‍മ്മലാ സീതാരമന്‍ പറഞ്ഞു. ഇത് കൂടാതെ അവസാന ഘട്ടം വരെ വിലപേശിയെന്നും നിര്‍മ്മലാ സീതാരാമന്‍ വിശദീകരിച്ചു.
Discussion about this post