വയനാട്: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷാഫലത്തെ വിമര്‍ശിച്ചവരെ സി.ബി.എസ്.ഇ പരീക്ഷാഫലം വന്നപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇയ്ക്ക് നൂറ് ശതമാനം ജയമായാലും കുഴപ്പമില്ല എന്നോണോ നിലപാടെന്നും മന്ത്രി ചോദിച്ചു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കന്പളക്കാട് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാഠപുസ്തക വിതരണം സംബന്ധിച്ച വിവാദങ്ങള്‍ ചിലരുടെ സൃഷ്ടിയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷവും കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് തന്നെ വിതരണം ചെയ്തു. ഇത്തവണ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പുസ്തകങ്ങളുടെ വിതരണം ഒന്നോ രണ്ടോ ആഴ്ചകള്‍ വൈകിയിട്ടുണ്ട്. ഉടന്‍ തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അബ്ദുറബ്ബ് അറിയിച്ചു.
പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതിലും നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കുന്നതിനും മാദ്ധ്യമങ്ങള്‍ ശ്രമിച്ചു. എന്നാല്‍, കുട്ടികളുടെ വ്യക്തിത്വ വികസനവും പഠനത്തിന് പുറത്തുള്ള കഴിവുകളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ സിലബസ് പരിഷ്കരിച്ചത് സംബന്ധിച്ച് ഒരു വാര്‍ത്ത പോലും നല്കാന് തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ശുചിമുറികള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം മാധ്യമങ്ങള്‍ അവഗണിച്ചു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിലബസില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.
Discussion about this post