മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും. ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന ജനപ്രീതി ആര്‍ജ്ജിച്ച വ്യക്തിത്യം തന്നെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്ന താരുമാനത്തില്‍ നിന്നാണ് അബ്ദുള്‍ കലാമിനെ തെരഞ്ഞെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ജൂലൈയില്‍ നടത്താന്‍ പദ്ധതിയിടുന്ന ഡിജിറ്റല്‍ ഇന്ത്യ വാരത്തില്‍ ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്കു നല്കാവുന്ന സേവനങ്ങളെ പറ്റി വിവിധ വകുപ്പിന്റെ മന്ത്രിമാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വായ്പകള്‍ നല്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, ദേശീയതല സ്കോളര്‍ഷിപ്പുകള്‍, ഇ- ആശുപത്രി, ,ടെലി മെഡിസിന്, വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന ഉപകരണങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഡിജിറ്റല്‍ ഇന്ത്യ വാരം നടത്തുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ വൈഫൈ മേഖലകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം തേടാനും ആലോചനയുണ്ട്.
Discussion about this post