പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രളയ ദുരിതാശ്വാസത്തിനായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുവേണമെന്നാവശ്യം, പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്നും കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തുടങ്ങി നിരവധി കേസുകളാണ് നിലവില്‍ ഹെക്കോടതിയ്ക്ക് മുന്നിലുള്ളത്. ഇവയില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്ക്യൂറിയായി അഡ്വ.ജേക്കബ് അലക്സിനെ കോടതി നിയമിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്ട്ടിന്രെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Discussion about this post