പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത ശമ്പളപിരിവിനായി സമ്മതം പത്രം ഒപ്പിട്ടില്ലെങ്കില്‍ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന് കേരള അഡ്മിനിസ്ടേറ്റിവ് ട്രിബ്യൂണല്‍ .പ്രളയദുരിതാസ്വത്തിന്രെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിനെതിരെ എന്‍ജിഒ സംഘ് അഡ്മിനസ്ട്രേറ്റിവ് ട്രിബൂണിലില് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിത്. ഒരു മാസത്തെ ശമ്പളം പൂര്‍ണ്ണമായി വേണമെന്ന് സര്‍ക്കാര്‍ നിര്ദ്ദ്േശം ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക നല്‍കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു എന്‍ജിഒ സംഘ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചത്. നിര്‍ബന്ധിത പിരിവ് പിടിച്ചു പറിക്കലാണെന്നും ഇത് ജീവനക്കാരുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.എന്‍ജിഒ സംഘിനുവേണ്ടി അഭിഭാഷകനായ എസ് ആര്‍കെ പ്രതാപാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത ശമ്പളപിരിവിനായി സമ്മതം പത്രം ഒപ്പിട്ടില്ലെങ്കില്‍ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ മറുപടി നല്കി, സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കുലര്‍ ആയിട്ട് ഇറക്കണമെന്ന് ആയിരുന്നു ട്രിബ്യൂണല്‍ നിര്‍ദ്ദേശം . ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Discussion about this post