കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ എന്ന കോമാളി റാഫേല്‍ ഇടപാടിനെപ്പറ്റി പറയുന്നത് മൊത്തം കള്ളമാണെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
നുണപ്രചരണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തുന്നതെന്നും നുണ ആവര്‍ത്തിക്കുക എന്നതുമാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശിച്ചു.
റാഫേല്‍ ഇടപാടിനെപ്പറ്റി രാഹുല്‍ പറയുന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ നുണപ്രചരണമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനഞ്ച് വ്യവസായികളുടെ 2.5 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി എന്ന് പറയുന്നത് രണ്ടാമത്തെ വലിയ നുണപ്രചരണമാണ്. 2014ന് മുമ്പ് യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഈ വ്യവസായികള്‍ക്ക് വായ്പ നല്‍കപ്പെട്ടതെന്നും അതിന്റെ വിവരങ്ങള്‍ കാണിക്കാതെ മറച്ച് പിടിച്ചതാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
“യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടുള്ളത് 2.5 ലക്ഷം കോടിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കിട്ടാക്കടം കോണ്‍ഗ്രസ് മറച്ച് വെക്കുകയായിരുന്നു. 2015ല്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ 8.96 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു,” അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇത് കൂടാതെ പണം തിരിച്ച് ലഭിക്കാന്‍ കോണ്‍ഗ്രസ് വേണ്ട നടപടികള്‍ ഒന്നും തന്നെ എടുത്തില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശിച്ചു. ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരാണ് കടം തിരിച്ച് കിട്ടാനുള്ള നടപടികള്‍ എടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വായ്പ തിരിച്ചടക്കാത്ത് പ്രധാന 12 കമ്പനികളുടെ പട്ടികയും അദ്ദേഹം പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.
പൊതു വ്യവഹാരം എന്നുള്ളത് ഒരു കുട്ടിക്കളിയല്ലെന്നും അതിനെ ഒരു കണ്ണിറുക്കലിലോ, കെട്ടിപ്പിടിത്തത്തിലോ ഒതുക്കരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാഹുലിന്റെ ഇത്തരത്തിലുള്ള നുണപ്രചരണങ്ങള്‍ തുടരണോയെന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/notes/arun-jaitley/falsehood-of-a-clown-prince/882187241969825/?__tn__=-R
Discussion about this post