പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനെ എല്‍ഡിഎഫ് കണ്‍വെന്‍ഷനു ക്ഷണിച്ചിട്ടില്ല എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്‍വെന്‍ഷനിലേയ്ക്ക് പാര്‍ട്ടി സെക്രട്ടറിമാരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വിഎസിനു പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി പരിഹാരം കാണും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു സമ്മേളനങ്ങളില്‍ വിഎസും പിണറായിയും പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post