ഡല്‍ഹി: ബിസിസിഐ ഉപദേശക സമിതിയിലേയ്ക്ക് മുന്‍ താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിന്റെ ആഭ്യന്തര കാര്യങ്ങളിലും പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും ഉപദേശക സമിതിയാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇന്ത്യന്‍ കോച്ചും സമിതിയില്‍ ഉള്‍പ്പെടും.
ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ടീമും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള സഹകരണവും ഇവരാണ് കൈകാര്യം ചെയ്യുക.
അടുത്തുതന്നെ മുഖ്യ കോച്ച് തിര!ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിസിസിഐ ഉപദേശക സമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
Discussion about this post