സിനിമാ സംവിധായക കല്പനാ ലജ്മിയുടെ മരണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചനമറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനമറിയിച്ചത്.
കല്പനാ ലജ്മി സംവേദനക്ഷമതയുള്ള ഒരു സംവിധായകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലൂടെ അവര്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കാഴ്ച വെച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അസമിലെ ജീവിതത്തെയും അവര്‍ സിനിമയിലൂടെ കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ വെച്ചായിരുന്നു കല്പനയുടെ അന്ത്യം. 64 വയസ്സായിരുന്നു. കുറച്ച് നാളുകളായി വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയായിരുന്നു അവര്‍. 2006ല്‍ ഇറങ്ങിയ ‘ചിങ്കാരി’ എന്ന ചിത്രമായിരുന്നു അവര്‍ സംവിധാനം ചെയ്ത അവസാന ചിത്രം.
Sorry to hear of the passing of Kalpana Lajmi, a film-maker of rare sensitivity. The repertoire of her work, from depicting strong and resilient women to cinematic renditions of Assamese life, was remarkable. Condolences to her family and well-wishers #PresidentKovind
— President of India (@rashtrapatibhvn) September 23, 2018
Discussion about this post