ഡല്‍ഹി: റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതില്‍ അഴിമതിയെന്ന പ്രതിപക്ഷ ആരോപണത്തിന് വീണ്ടും തിരിച്ചടി. ഇന്ത്യ റിലയന്‍സിന് ഉള്‍പ്പെടുത്താന്‍ സമര്‍ദ്ദം ചെലുത്തിയിട്ടില്ല എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വിശദീകരണത്തിന് പിറകെ ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷന്‍ പ്രതികരണവുമായി രംഗത്തെത്തി. ഫ്രാന്‍സ്വ ഓലങിന്റെ മുന്‍ പ്രസ്താവന പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷന്‍ നിലപാട് വ്യക്തമാക്കിയത്.
റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലങ് പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മുന്‍ പ്രസിഡന്റ് ഈ പ്രസ്താവന തിരുത്തിയിരുന്നു. കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതെന്നാണ് പിന്നീട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. റിലയന്‍സ് കമ്പനിയുമായുള്ള പങ്കാളിത്തം തങ്ങള്‍ സ്വയം തീരുമാനിച്ചതാണെന്നാണ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
വ്യവസായ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണമായും കമ്പനിക്കാണെന്ന് ഫ്രാന്‍സ് ഭരണ നേതൃത്വവും വ്യക്തമാക്കി.
Discussion about this post