ഫിഫയുടെ മികച്ച ഫുട്ബോളര് പുരസ്കാരത്തില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന വിവരം പുറത്ത് വന്നു. മെസി തന്റെ ആദ്യ വോട്ട് ലൂക്കാ മോഡ്രിച്ചിനായിരുന്നു നല്‍കിയത്. രണ്ടാമത്തെ വോട്ട് നല്‍കിയത് വോട്ട് കയ്ലിയാന് എംബാപ്പയ്ക്കായിരുന്നു. മൂന്നാമത്തെ വോട്ട് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കുമായിരുന്നു.
അതേസമയം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ആദ്യ വോട്ട് റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെയ്ക്കും രണ്ടാം വോട്ട് ലൂക്കാ മോഡ്രിച്ചിനും മൂന്നാമത്തെ വോട്ട് ആന്റോയിന്‍ ഗ്രീസ്മനും നല്കി.
ഇത് കൂടാതെ സ്പെയിന് താരമായ സെര്‍ജിയോ റാമോസ് ആദ്യ വോട്ട് മോഡ്രിച്ചിന് നല്കിയപ്പോള് രണ്ടാമത്തേത് റൊണാള്‍ഡോയ്ക്കും മൂന്നാമത്തേത് മെസിയ്ക്കുമായിരുന്നു നല്‍കിയത്. ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍ ആദ്യ വോട്ട് റോണോയ്ക്ക് നല്കിയപ്പോള് മെസിയ്ക്കും കെവിന് ഡിബ്രൂണിനുമാണ് രണ്ടും മൂന്നും വോട്ടുകള്‍ നല്‍കിയത്.
അര്‍ജന്റീനന്‍ പരിശീലകന് ലയണല്‍ സ്കലോണിയുടെ വോട്ട് പ്രതീക്ഷിച്ചത് പോലെ തന്നെ മെസിക്കായിരുന്നു. നെയ്മറിന് ഒന്നാമത്തെ വോട്ട് നല്കിയ ബ്രസീല്‍ പരിശീലകന് ടിറ്റെ, ലൂക്ക മോഡ്രിച്ചിന് രണ്ടാമതും, മുഹമ്മദ് സലാഹിന് മൂന്നാമതും വോട്ട് നല്കി.
Discussion about this post