2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്ത ധീര ജവാനായ ലാന്‍സ് നായിക് സന്ദീപ് സിംഗിന് വീരമൃത്യു. സെപ്റ്റംബര്‍ 24, തിങ്കളാഴ്ച ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു സന്ദീപിന് വീരമൃത്യു ലഭിച്ചത്. ഏറ്റുമുട്ടലിനിടെ സന്ദീപിന്റെ ദേഹത്ത് പല തവണ വെടുയണ്ടകള്‍ തുളച്ച് കയറിയിരുന്നു. എന്നാലും അദ്ദേഹം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം അന്ത്യശ്വാസം വരെ തുടരുകയായിരുന്നു.
സന്ദീപ് സിംഗ് 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. ഞായറാഴ്ച തംഗ്ദര്‍ പ്രവിശ്യയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ സന്ദീപ് സിംഗ് നയിച്ച് കൊണ്ടിരുന്ന സംഘത്തിന് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് സംശയം തോന്നിയിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ സന്ദീപ് സിംഗിന്റെ തലയില്‍ വരെ ബുള്ളറ്റ് തുളഞ്ഞ് കയറിയിരുന്നു.
സംഘര്‍ഷത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സന്ദീപ് സിംഗിന് ഭാര്യയും അഞ്ച് വയസ്സുള്ള മകനുമുണ്ട്. ഗുര്‍ദാസ്പൂരിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.
Discussion about this post