യുനൈറ്റഡ് നേഷന്‍സ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. തിങ്കളാഴ്ച, ഐക്യരാഷ്ട്രസഭയിലെ ട്രമ്പിന്റെ വാക്കുകള്‍ ഇരുവരും പങ്കിട്ട ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചു.
ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു.. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണം’.ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പങ്കുവെച്ചത് . അന്താരാഷ്ട്ര നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വാരാജിനോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രസംഗ പീഠത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപിന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ സുഷമയെ പരിചയപ്പെടുത്തിയത്. സംസാരത്തിനെിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട് എന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപ് ഇന്ത്യയെക്കുറിച്ചും മോദിയെ കുറിച്ചും മനസുതുറന്നത്. ഇന്ത്യന്‍ നയതന്ത്ര ജീവനക്കാരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.
Discussion about this post