എംബിബിഎസ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യോഗ്യതാ പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.ഡോക്ടര്‍മാരുടെ നിലവാരം ഉറപ്പു വരുത്തുന്നതിനായാണ് എക്സിറ്റ് പരീക്ഷ നടത്താന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച കരടു രൂപരേഖ പ്രകാരം ഈ യോഗ്യതാ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രാക്ടീസ് ചെയ്യാനും ഉന്നത പഠനം നടത്താനും സാധിക്കൂ.അഖിലേന്ത്യാ തലത്തില്‍ ആയിരിക്കും യോഗ്യതാ പരീക്ഷ.
എന്നാല്‍ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കന്‍ അസ്സോസിയേഷന് രംഗത്തെത്തി. ഇത്തരം ഒരു യോഗ്യതാ പരീക്ഷ നടത്തുന്നതിനു പകരം പ്രവേശന പരീക്ഷ കുറ്റമറ്റതാക്കി നടത്തേണ്ടതാണ് ആവശ്യമെന്നാണ് ഐഎംഎയുടെ വാദം.
Discussion about this post