കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഭേദഗതികളോടെ കേരളം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. പരിരക്ഷ രണ്ട് ലക്ഷം രൂപയായി കുറച്ചായിരിക്കും പദ്ദഥി നടപ്പിലാക്കുമെന്ന് മനോരമ റിപ്പോര്‍ട്ട ചെയ്യുന്നു. കേന്ദ്രത്തിന്റെ പദ്ധതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിച്ച ശേഷമായിരിക്കും സംസ്ഥാനത്തില്‍ നടപ്പിലാക്കുകയെന്നും സംസ്ഥാനം വ്യക്തമാക്കി.ന്നെും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയെക്കുറിച്ച പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനെയാണ് (ഗിഫ്ട്) നിയോഗിച്ചിരിക്കുന്നത്. ഗിഫ്ടിന്റെ ഡയറക്ടര്‍ ഡോ. ഡി.നാരായണയായിരിക്കും അന്വേഷണ കമ്മിറ്റിക്ക് നേതൃത്വം വഹിക്കുക. കമ്മിറ്റി റിപ്പോര്‍ട്ട് ഒക്ടോബര്‍ അവസാനം സമര്‍പ്പിക്കുന്നതായിരിക്കും. അതിനുശേഷമാണ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുക.
കേരളത്തില്‍ 10 വര്‍ഷമായി തുടരുന്ന ആര്‍എസ്ബിവൈ, ചിസ് ഇന്‍ഷുറന്‍സിന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ഈ സമയത്തിനകം ആയുഷ്മാന്‍ ഭാരതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സായി നല്‍കുമ്പോള്‍ സംസ്ഥാനം നല്‍കുന്നത് 2 ലക്ഷം രൂപയായിരിക്കും. അതേസമയം ഉയര്‍ന്ന തുക ഉണ്ടെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സാച്ചെലവ് ഉയര്‍ത്തുന്നതായിരിക്കും.
കേന്ദ്രം 1,351 ചികിത്സകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേകതകളും ചികിത്സാസൗകര്യങ്ങളും വെവ്വേറെ വിലയിരുത്തിയിട്ടില്ലെന്ന് സംസ്ഥാനം പറയുന്നു. ഇത് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി. അതേസമയം അഞ്ച്് ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ കേരളം ഒപ്പുവെക്കാത്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാണ്. ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് പേടിച്ചാണ് പദ്ധതി നടപ്പിലാക്കാത്തതെന്നാണ് ആരോപണം. നിലവിലെ പദ്ധതികള്‍ കേന്ദ്രപദ്ധതിയേക്കാള്‍ മികച്ചതെന്ന നുണ പ്രചരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post