മണ്ടത്തരത്തിന് പറ്റിയ ഒരേ ഒരു സ്ഥലം കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് കപട സാമൂഹ്യ പ്രവര്‍ത്തരെയും മാവോയിസ്റ്റുകളെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യസന്ധരായവരെയും നേരായ രീതിയില്‍ ജോലി ചെയ്യുന്നവരെയും അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു.
ഭീമാ കൊറെഗാവ് കേസിനോടനുബന്ധിച്ച് അറസ്റ്റിലായ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് തൊട്ട് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 28ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ഒരു ട്വീറ്റിന് മറുടപടിയായിട്ടാണ് അമിത് ഷാ ട്വീറ്റിട്ടത്. രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റില്‍ രാജ്യത്ത് ആകെ ഒരു എന്‍.ജി.ഒ സ്ഥാപനത്തിന് മാത്രമാണ് സ്ഥാനമുള്ളതെന്നും അത് ആര്‍.എസ്.എസ് ആണെന്നും പരിഹസിച്ചിരുന്നു. മറ്റ് എന്‍.ജി.ഒകള്‍ അടച്ച് പൂട്ടാനും പ്രവര്‍ത്തകരെ ജയലിലടക്കാനും പരാതി ഉയര്‍ത്തുന്നവരെ വെടിവെച്ച് കൊല്ലാനും രാഹുല്‍ ഗാന്ധി പരിഹാസ രൂപത്തില്‍ പറഞ്ഞു.
ഭീമാ കൊറെഗാവ് കേസിനോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പേരുടെയും വീട്ട് തടവ് നാലാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടി. ഇതിന് പുറമെ അറസ്റ്റ് ചെയ്ത സാഹചര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി തള്ളിയിരുന്നു.
There is only one place for idiocy and it's called the Congress. Support ‘Bharat Ke Tukde Tukde Gang’, Maoists, fake activists and corrupt elements. Defame all those who are honest and working.
Welcome to Rahul Gandhi’s Congress. #BhimaKoregaon https://t.co/eWoeT0qo1L
— Amit Shah (Modi Ka Parivar) (@AmitShah) September 28, 2018
Discussion about this post