ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ട് പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം രംഗത്ത്. മോദിയെ തനിക്ക് ഇഷ്ടമല്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനും വോട്ടു നേടാനും മോദിക്ക് കഴിഞ്ഞതായാണ് കാര്‍ത്തി പറഞ്ഞത്. ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ 5000 വോട്ടു പോലും നേടാന്‍ കഴിയില്ലെന്നും എ.ഐ.സി.സി അംഗം കൂടിയായ കാര്‍ത്തി പറഞ്ഞിരുന്നു.
അതേസമയം കാര്‍ത്തിയുടെ നടപടിയില്‍ വിശദീകരണം തേടി കോണ്‍ഗ്രസ് തമിഴ്നാട് ഘടകം കാര്‍ത്തിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഈ മാസം 30നകം വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു
മുന്‍പും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിട്ടുണ്ട് കാര്‍ത്തി. കാര്‍ത്തിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Discussion about this post