പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്ന് കണ്ടെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഖലിസ്ഥന്‍ ലിബറേഷന്‍ ഫോഴ്സിനെ (കെ.എല്‍.എഫ്) നിരോധിക്കാന്‍ നീക്കമിടുകയാണ്. ആര്.എസ്.എസ് നേതാക്കന്മാരെയും മറ്റും ലക്ഷ്യമിടാറുണ്ട് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ്. ഈ സംഘടന രാജ്യത്തിന് ഒരു ഭീഷണിയാണെന്ന് എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തോട് പറഞ്ഞിട്ടുണ്ട്.
കെ.എല്‍.എഫിനെ സഹായിക്കാന്‍ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുമുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. 2010ലായിരുന്നു കെ.എല്‍.എഫ് ഹര്‍മീന്ദര്‍ സിംഗ് മിന്റൂവിന്റെ നേതൃത്വത്തില്‍ പുനരുദ്ധരിക്കപ്പെട്ടത്. ഈ സംഘടന യു.കെയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ സംഘടനയെ നിരോധിക്കുന്നത് മൂലം അതിന് പണവും, പരിശീലനം നടത്താനുള്ള സൗകര്യവും നഷ്ടപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം കണക്ക് കൂട്ടുന്നു. കെ.എല്‍.എഫ് നിരോധിക്കപ്പെട്ടാല്‍ അത് രാജ്യത്ത് നിരോധിക്കപ്പെടുന്ന 40ാമത്തെ സംഘടനയാകും. നിലവില്‍ യു.എ.പി.എ നിയമത്തിന്റെ കീഴിലാണ് ബാക്കിയുള്ള 39 സംഘടനകളെ നിരോധിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്ന പേരില്‍ എന്‍.ഐ.എ ബ്രീട്ടീഷ് പൗരനായ ജഗ്തര്‍ സിംഗ് ജോഹലിനെ അറസ്റ്റ് ചെയ്തിരുന്നു. കെ.എല്‍.എഫ് എന്ന സംഘടന ഫെബ്രുവരി 2016 മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവില്‍ എട്ട് ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ഇത് വഴി അവര്‍ പഞ്ചാബില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍.ഐ.എ പറയുന്നു.
Discussion about this post