തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും ആരാധനാലയങ്ങളില്‍ പോകരുതെന്നും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുതെന്നും സി.പി.ഐ.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോടിയേരി പാര്‍ട്ടി തീരുമാനം വ്യക്തമാക്കിയത്. അംഗങ്ങള്‍ വിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെങ്കിലും പാര്‍ട്ടി അനുഭാവികള്‍ക്ക് ഇവയെല്ലാം അവാമെന്നും അതിന് തടസമില്ലെന്നും കോടിയേരി പറഞ്ഞു.
പ്രവര്‍ത്തകര്‍ക്കിടയില്‍ ശാസ്ത്രബോധം വേണമെന്നാണ് പാര്‍ട്ടി തീരുമാനം. അതുകൊണ്ട് പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുതെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. ആരാധനാലയങ്ങളില്‍ പോവുന്നതിനെ കുറിച്ചും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചും പ്ലീനം റിപ്പോര്‍ട്ടിലും ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലും പറയുന്ന കാര്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന ആരോപണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പി.കൃഷ്ണപിളള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി വിരുദ്ധ നിലാപട് സ്വീകരിച്ചതിന് വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി പരസ്യമായി തിരുത്തിയിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു. കഴിഞ്ഞ സമ്മേളനങ്ങളില്‍ പാര്‍ട്ടിയിലുണ്ടായ വിഭാഗീയത പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post