തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനകാര്യമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും , കണ്ണീര് വാതകവും പ്രയോഗിച്ചു.മാര്‍ച്ച് അക്രമാസക്തമായതോടെ
പോലീസ് ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നാല് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഇതേ ആവശ്യമുന്നയിച്ച് ബിജെപിയും സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയായിരിക്കും ബിജെപിയുടെ ഹര്‍ത്താല്‍ .
Discussion about this post