പലിശയിടപാടില്‍ തട്ടിപ്പ് നടത്തി പണം തട്ടിയ മഹാരാജയെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. ഇന്നലെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം നല്‍കിയത്.
അതേസമയം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മഹാരാജയെ വിട്ടതിന് ശേഷം തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രോസിക്യുട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി കേള്‍ക്കാന്‍ തയാറായില്ല. കോടതിയുടെ നിലപാടിനെതിരെ പ്രോസിക്യൂട്ടര്‍ കോടതിക്കുള്ളില്‍ പരസ്യമായി പ്രതിഷേധിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി നടപടികള്‍ നിര്‍ത്തിവച്ചു ഇറങ്ങിപ്പോവുകയായിരുന്നു.
അപേക്ഷ പരിഗണിക്കുമ്പോള്‍ കേസിന്റെ വിശദ വാദം കേള്‍ക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് മജിസ്ട്രേറ്റ് പ്രോസിക്യുറര്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചത്.
Discussion about this post